പെരുവട്ടൂരില്‍ കാര്‍ പോസ്റ്റിലിടിച്ച് അപകടം; പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു
കൊയിലാണ്ടി: പെരുവട്ടൂരില്‍ കാര്‍ പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ രാത്രി 10.30 യോടെയാണ് സംഭവം. അപകടത്തില്‍ എച്ച്.ടി പോസ്റ്റും ലൈനുകളും തകര്‍ന്നു. സംഭവത്തില്‍ ആര്ർക്കും പരിക്കേറ്റിട്ടില്ല.
ഇതേത്തുടര്‍ന്ന് പെരുവട്ടൂര്‍ മുതല്‍ നടേരി വരെയുള്ള ഭാഗങ്ങളിലും ഐ.എന്‍.എ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും വൈദ്യുതി മുടങ്ങി. ഇന്ന് ഉച്ചയോടെയേ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനാവൂവെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
Summary: Car crashes into post in Peruvatur; Power supply was disrupted in the area