ബാലുശ്ശേരിയില്‍ കാര്‍ ബൈക്കിലിടിച്ച് അപകടം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വട്ടോളി ബസാര്‍ കണിയാങ്കണ്ടി നവല്‍ കിഷോറാണ് (30) മരിച്ചത്. അറപ്പീടികയില്‍ ടി.കെ റോഡില്‍ നിന്നും വരികയായിരുന്ന കാര്‍ നവല്‍ കിഷോറിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വീട്ടില്‍ നിന്നും ബാലുശ്ശേരിയിലേയ്ക്ക് പോകവെയാണ് അപകടം.

ബൈക്കില്‍ നിന്നും തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.