ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരന് പരിക്ക്
പൊയില്‍ക്കാവ്: കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് 5 മണിയോടെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാര്‍ യാത്രക്കാരനായ മധ്യവയസ്സക്കന് കാലിന് പരിക്കേറ്റു.
കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുെട ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പിക്കപ്പ് ലോറിയുടെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ കാര്‍ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.