തിക്കോടിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു


പയ്യോളി: തിക്കോടിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് ആറ് മണിയോടെ തിക്കോടി എഫ് സി ഐ ഗോഡൗണിന് സമീപമാണ് അപകടം സംഭവിച്ചത്. കാർ യാത്രികർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

കണ്ണൂർ കോഴിക്കോട് ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ തലകീഴായ് മറിയുകയായിരുന്നു. നന്തി സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത് എന്നാണ് വിവരം.

കാറിന്റെ മുൻഭാ​ഗം പൂർ‍ണ്ണമായി തകർന്ന നിലയിലാണ്. നാട്ടുകാരാണ് അപകടത്തിൽ പെട്ടവരെ കാറിൽ നിന്ന് പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയത്.