കോഴിക്കോട് സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; കുട്ടികളടക്കം എട്ടു പേര്‍ക്ക് പരിക്ക്


 

 

 

 

 

കോഴിക്കോട്: മുക്കം സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് കുരുന്നുകളടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. ചാലക്കയത്തിനും അട്ടത്തോടിനുമിടയില്‍ പ്ളാന്തോട്ടിൽ ഇന്നലെയാണ് അപകടം നടന്നത്.

കോഴിക്കോട് മുക്കം മണ്ണാശേരി സ്വദേശികളായ കരുണാകരന്‍ (78), വാസു (69), ശ്രീജിത്ത് (38), ഷൈലജ (62), പാര്‍വതി (അഞ്ച്), വൈഗ (രണ്ടര), വൈദേഹി (ഒന്‍പത്), ശിവദ (എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കരുണാകരനും വാസുവിനും തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. എല്ലാവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.