പയ്യോളി ചിക്കൻ സ്റ്റാളിൽ നിന്നും കഞ്ചാവ് പിടികൂടി; ഉടമ പിടിയിൽ
പയ്യോളി: പയ്യോളിയിൽ കോഴി വിൽപന ശാലയിൽ നിന്നും കഞ്ചാവ് പിടികൂടി. ബിസ്മി നഗറിലെ റാഡോ ചിക്കൻ സ്റ്റാളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ചിക്കൻ സ്റ്റാൾ ഉടമകളിലൊരാളായ സുനീറിനെ പയ്യോളി പോലീസ് കസ്റ്റഡിയിലെത്തിയിട്ടുണ്ട്.
പയ്യോളി എസ്.ഐ പി.എം സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇരുപത്തിയേഴു ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.