കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാം; വിശദമായി അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്ത് 50 വയസ് (2024 ഡിസംബര്‍ 31 നകം) പൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ സമയബന്ധിതമായി രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതിന് മൂന്ന് മാസ കാലയളവ് വരെ (2024 ഡിസംബര്‍ 19 മുതല്‍ 2025 മാര്‍ച്ച് 18 വരെ) സമയം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായി.

ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ചെയ്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനുള്ളില്‍ ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും നിശ്ചിത സമയപരിധി കഴിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അവരുടെ തനത് സീനിയോറിറ്റി ഉള്‍പ്പെടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതിനും ഇതേ മൂന്ന് മാസ കാലയളവ് പ്രയോജനപ്പെടുത്താം.