ക്യാന്‍സര്‍ സക്രീനിങ്, ക്ഷയരോഗ നിര്‍ണയ പരിശോധന; ആരോഗ്യമേളയുമായി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: നഗരസഭ, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂര്‍, പന്തലായനി ജനകീയ ആരോഗ്യ കേന്ദ്രം കൊയിലാണ്ടി താലൂക്ക് ആശുപത്രി, 14ാം വാര്‍ഡ് കാട്ടുവയല്‍ ക്ലസ്റ്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ മേള സംഘടിപ്പിച്ചു. ‘കാര്‍ത്തിവതി’ കാട്ടുവയല്‍ വെച്ച് നടന്ന മേള കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
കാട്ടുവയല്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍ എന്‍.സി .സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ചന്ദ്രശേഖരന്‍, കാട്ടുവയല്‍ ക്ലസ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ശുഭ ടീച്ചര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്.സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍.വി സ്വാഗതവും ജെ.പി.എച്ച്.എന്‍ സന്ധ്യ.എന്‍ നന്ദിയും പറഞ്ഞു. കൊയിലാണ്ടി താലൂക്ക് ആശുപത്രി എസ്.ടി.എസ് സൗമ്യ ക്ലാസ് അവതരിപ്പിച്ചു. ആരോഗ്യമേളയില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹീമോഗ്ലോബിന്‍ പരിശോധന, ഐ.സി.ടി.സി സേവനങ്ങള്‍, കാഴ്ചപരിശോധന, കാന്‍സര്‍ സ്‌ക്രീനിങ്, ക്ഷയരോഗനിര്‍ണയ പരിശോധന, ബി.എം.ഐ എന്നീ സേവനങ്ങള്‍ നല്‍കി.
കൊയിലാണ്ടി താലൂക്ക് ആശുപത്രി, ബി.എഫ്.എച്ച്.സി തിരുവങ്ങൂര്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, കാട്ടുവയല്‍ ക്ലസ്റ്റര്‍ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.