നന്നായി പ്രസംഗിക്കാൻ കഴിയുമോ? മൊബൈൽ ഫോട്ടോഗ്രാഫി ഇഷ്ടമാണോ? യുവതി- യുവാക്കൾക്കായി വിവിധ മത്സരങ്ങളുമായി നെഹ്‌റു യുവ കേന്ദ്ര; ദേശീയതലത്തിലെ വിജയിക്ക് ലഭിക്കുക രണ്ട് ലക്ഷം രൂപ, വിശദാംശങ്ങൾ
കോഴിക്കോട്: നെഹ്‌റു യുവ കേന്ദ്രയുടെ അഭിമുഖ്യത്തിൽ ‘യുവ ഉത്സവ്’ പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 15 നും 29 നും ഇടയിൽ പ്രായമുള്ള യുവതി- യുവാക്കൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുള്ളത്. 2022 ഒക്ടോബർ ഒമ്പതിന് കോഴിക്കോട് ഹോളിക്രോസ് കോളേജിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
ഒരാൾക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അവസരം ലഭിക്കൂ. വിജയികൾക്ക് സർട്ടിഫിക്കറ്റും, സംസ്ഥാന, ദേശീയ തലത്തിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഒക്ടോബർ രണ്ടാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി.
മത്സര ഇനങ്ങളും സമ്മാനത്തുകയും
1. പെയിന്റിംഗ് (വാട്ടർ കളർ)
ഒന്നാം സമ്മാനം- 1000, രണ്ടാം സമ്മാനം- 750, മൂന്നാം സമ്മാനം- 500
2. കവിതാ രചന ( ഹിന്ദി, ഇംഗ്ലീഷ്)
ഒന്നാം സമ്മാനം- 1000, രണ്ടാം സമ്മാനം- 750, മൂന്നാം സമ്മാനം- 500
3. മൊബൈൽ ഫോട്ടോഗ്രാഫി കോണ്ടസ്റ്റ്
ഒന്നാം സമ്മാനം- 1000, രണ്ടാം സമ്മാനം- 750, മൂന്നാം സമ്മാനം- 500
4. പ്രസംഗ മത്സരം ( ഹിന്ദി, ഇംഗ്ലീഷ്- 7 മിനിറ്റ്)
(നെഹ്‌റു യുവകേന്ദ്രയുടെ 2019-20, 2020-21, 2021-22 പ്രസംഗമത്സരങ്ങളിൽ 1,2,3 സ്ഥാനം നേടിയവർക്ക് പങ്കെടുക്കാൻ കഴിയില്ല)
വിഷയം: ഇന്ത്യ@2047
ഒന്നാം സമ്മാനം- 5000, രണ്ടാം സമ്മാനം- 2000, മൂന്നാം സമ്മാനം- 1000
സംസ്ഥാന തലം:
ഒന്നാം സമ്മാനം- 25,000, രണ്ടാം സമ്മാനം- 10,000, മൂന്നാം സമ്മാനം- 5000
ദേശീയ തലത്തിൽ:
ഒന്നാം സമ്മാനം- 2,00,000, രണ്ടാം സമ്മാനം- 1,00,000, മൂന്നാം സമ്മാനം-50,000
5. കൾച്ചറൽ പ്രോഗ്രാം (ഗ്രൂപ്പ്)
നാടോടി നൃത്തം – 5 മുതൽ 15 പേർ വരെയുള്ള ഗ്രൂപ്പുകൾ
ഒന്നാം സമ്മാനം- 5,000, രണ്ടാം സമ്മാനം- 2,500, മൂന്നാം സമ്മാനം- 1,250
6. ഡിബേറ്റ്
4 പേരുള്ള ഗ്രൂപ്പ് – മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നാല് പേർക്ക് 1500 രൂപ വീതം.
താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷ ഫോം ലഭിക്കുന്നതാണ്. ഫോം പൂരിപ്പിച്ച ശേഷം, pdf ആയി [email protected] എന്ന മെയിലിലേക്ക് അയക്കണം. മത്സരത്തിന് വരുമ്പോൾ അപേക്ഷയുടെ ഒറിജിനൽ കൈയിൽ കരുതേണ്ടതാണ്. അല്ലാത്ത പക്ഷം മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നതല്ല.
അപേക്ഷ ഫോം: https://drive.google.com/file/d/1WJId969FkcxCEYGrZbIWJ-0_zh4fPBlD/view?usp=drivesdk
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0495 2371891, 9526990845, 9961751923
Summary: Can you speak well? intrested in mobile photography? Nehru Yuva Kendra with various competitions for women and youth; National level winner will get Rs.2 lakh, details