രാജ്യത്തിന് വേണ്ടി ധീരമായി പോരാടി; കൊയിലാണ്ടിയിലെ എഴുപത്തിയഞ്ചു തികഞ്ഞ സെെനികർക്ക് ആദരവുമായി ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ്


കൊയിലാണ്ടി: എഴുപത്തിയഞ്ച് വയസുതികഞ്ഞ കൊയിലാണ്ടിയില സെെനികർക്ക് ആദരവുമായി  ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ്. സ്വാതന്ത്രത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് കൊയിലാണ്ടി താലൂക്കിലെ ഒമ്പതോളം സൈനികരെ വീടുകളിലെത്തി ആദരിച്ചത്.

വിവിധ വീടുകളിലായി നടന്ന ചടങ്ങുകളിൽ കാലിക്കറ്റ് ഡിഫൻസ് സൊസൈറ്റിയുടെ പ്രസിഡന്റ് മീത്തൽ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിടുകളിലായി രാഘവൻ നായർ, ബാലൻ നായർ, രാവുണ്ണി നായർ, കൃഷ്ണൻ, അച്ചുതൻ നായർ, ഗംഗാധരൻ, ഭസ്കാരൻ, സി.പി.രാഘവൻ എന്നീ മുൻ സൈനികരെ ആദരിച്ചു.

പ്രമോദ് അയനിക്കാട് സ്വഗതം പറഞ്ഞ ചടങ്ങുകളിൽ മുൻ എം.എൽ.എ കെ.ദാസൻ, കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കൗൺസിലർമരായ ഇ.കെ.അജിത്, ഷീബ അരീക്കൽ, പ്രഭ ടീച്ചർ, പി.എസ്.എസ്.പി സംസ്ഥാന ജനറൽ സെക്രട്ടറി മുരളീധർ ഗോപാൽ, കെ.ഇ.എസ്.എം.എൽ കൊയിലാണ്ടി താലൂക്ക് പ്രസിഡന്റ് ഗംഗാധരൻ എന്നിവർ വിവിധ ഇടങ്ങളിലെ ആദരിക്കൽ ചടങ്ങ് നിർവഹിച്ചു. രാജീവൻ പുറക്കാട്, ദിനേഷ്, ശ്രീബാൽ എന്നിവർ നേതൃത്വം നൽകി.

Summary: Calicut Defense Society honored soldiers in Koyilandy