റോഡുകളുടെ ശോചനീയാവസ്ഥ കാരണം ട്രിപ്പ് മുടങ്ങുന്നു; നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ വടകരയിലെയും കൊയിലാണ്ടിയിലും ബസ് ഉടമകളും ജീവനക്കാരും
കൊയിലാണ്ടി: ദേശീയപാത പ്രവൃത്തി കാരണം വടകര, കൊയിലാണ്ടി താലൂക്കുകളിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് ബസുടമകളും തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ജൂലായ് 2നു ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നന്തിയിലെ വഗാഡിന്റെ ഓഫീസിലെക്ക് വടകരയിലെയും കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, സംയുക്തതൊഴിലാളി യൂണിയന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും മാര്‍ച്ച് നടത്തും. മുഴുവന്‍ തൊഴിലാളികളും മാര്‍ച്ചില്‍ പങ്കെടുക്കും.
വടകരയിലെയും, കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, തൊഴിലാളി സംഘടനാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരപരിപാടികളുടെ ഭാഗമായി എം.പി,ക്കും എം.എല്‍.എ.ജില്ലാ കലക്ടര്‍ എ ന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പുകള്‍ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയത് കാരണം കൊയിലാണ്ടി വടകര ബസ്സുകള്‍ പയ്യോളി വരെയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
സംയുക്ത ഭാരവാഹികളായ എം..കെ.സുരേഷ് ബാബു, ഇ.സി.കുഞ്ഞമ്മദ്, പാറക്കല്‍ അബു ഹാജി, പി.ബിജു, അഡ്വ: നാരായണന്‍ നായര്‍, എ.പി.ഹരിദാസന്‍, പി.കെ.മമ്മദ് കോഴ തുടങ്ങിയവരാണ് നിവേദനം നല്‍കിയ സംഘത്തില്‍ ഉണ്ടായിരുന്നത്.