പൊയില്‍ക്കാവില്‍ ബസ്സ് കാറില്‍ ഇടിച്ച് അപകടം ; കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്


കൊയിലാണ്ടി: പൊയില്‍ക്കാവില്‍ ബസ്സ് കാറില്‍ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 1.30 യോടെയാണ് സംഭവം. പൊയില്‍ക്കാവ് ടൗണ്‍ എത്തുന്നതിന് മുന്‍പായി കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ്സ് കാറില്‍ ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഇതേ ദിശയില്‍ പോവുകയായിരുന്ന മാറ്റൊരു കാറിനെ ഇടിക്കുകയും ഇത് കറങ്ങി റോഡിന് സമീപത്തെ കലുങ്കിന് പോയി ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ ഒരു കാറിലുള്ളവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. പിന്നീട് പോലീസ് സ്ഥലത്തത്തി ഗതാഗതം പുനസ്ഥാപിച്ചു.

Description: bus-collides-with-a-car-in-poilkav