ചെങ്ങോട്ടുകാവില്‍ ബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം; ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവില്‍ ബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം. രാവിലെ ഏഴുമണിയോടെ മേല്‍പ്പാലത്തിന് മുകളിലാണ് അപകടം നടന്നത്. ആര്‍ക്കും പരിക്കില്ല.

ബസിന്റെ ബംപര്‍ ഇന്നോവയുടെ ടയറില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റാന്‍ ഏറെ സമയമെടുത്തു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരെ ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി ഹൈഡ്രോളിങ് കട്ടര്‍ ഉപയോഗിച്ച് ടയറില്‍ കുടുങ്ങിക്കിടന്ന ബസിന്റെ ബംപര്‍ വേര്‍പെടുത്തിയശേഷമാണ് ബസും ഇന്നോവയും റോഡില്‍ നിന്ന് മാറ്റിയത്.

ഗ്രേഡ് എ.എസ്.ടി.ഒ മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, ഇ.എം.നിധി പ്രസാദ്, ബബീഷ് പി.എം, ഷാജു സജിത്ത്, ഹോം ഗാര്‍ഡ് മാരായ രാജേഷ്, കെ.പി.സുജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.