കൊയിലാണ്ടി ടൗണിലെ റോഡില്‍ കുണ്ടും കുഴിയും; യാത്രക്കാര്‍ ബുദ്ധിമുട്ടില്‍, അധികൃതര്‍ നടപടി എടുക്കണമെന്ന്‌ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ


കൊയിലാണ്ടി: ദേശീയ പാതയിൽ കൊയിലാണ്ടി ടൗണിൽ റോഡിലെ കുണ്ടും കുഴിയും കാരണം യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന്‌ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ. കുഴികള്‍ കാരണം പലപ്പോഴും ഇരുചക്ര വാഹന യാത്രക്കാര്‍ തെന്നി വീണ് അപകടത്തിലാവുകയാണ്‌.

അപകടാവസ്ഥയിലുള്ള റോഡിലെ കുഴികൾ അടക്കാൻ എന്‍.എച്ച്.എ.ഐ അതികൃതര്‍ നടപടി സ്വീകരുക്കണമെന്നും അല്ലാത്ത പക്ഷം വലിയ അപകടങ്ങൾ ഉണ്ടാവുമെന്നും കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപെട്ടു.

പ്രസിഡന്റ്‌ കെ.കെ നിയാസ് അധ്യക്ഷത വഹിച്ചു. കെ.പി രാജേഷ്, കെ ദിനേശൻ, പി.കെ മനീഷ്, കെ.വി റഫീഖ്, ബാബു സുകന്യ, പി.വി പ്രജീഷ്, പി.പി ഉസ്മാൻ എന്നിവർ സംസാരിച്ചു.