എതിരാളികളെ തളയ്ക്കാൻ ബിഎസ്എൻഎൽ; ചുരുങ്ങിയ ചെലവിൽ 150 ദിവസത്തെ വാലിഡിറ്റി പ്ലാൻ അവതരിപ്പിച്ചു


Advertisement

ദില്ലി: താങ്ങാനാവുന്ന നിരക്കുകളിൽ റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതിലാൽ അടുത്തിടെയായി ബിഎസ്എൻഎല്ലിന് ആരാധകേറുറുന്നു. ഇപ്പോഴിതാ 397 രൂപയ്ക്ക് 150 ദിവസത്തെ വാലിഡിറ്റി പ്ലാൻ അവതരിപ്പിച്ച് സ്വകാര്യ ടെലികോം മേഖലയാകെ ഞെട്ടിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. ദീർഘകാല വാലിഡിറ്റി മാത്രമല്ല, സൗജന്യ കോളിംഗ്, ദിവസേനയുള്ള ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ.

Advertisement

കുറഞ്ഞ ചെലവിൽ ദീർഘ വാലിഡിറ്റിയുള്ള പ്ലാൻ ആഗ്രഹിക്കുന്നവർക്ക് 397 റീചാർജ് പ്ലാൻ ഒരു നല്ല ഓപ്ഷനായിരിക്കും. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് ആദ്യത്തെ 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് സൗകര്യം ലഭിക്കും. കോളിംഗിനോടൊപ്പം, ആദ്യത്തെ 30 ദിവസത്തേക്ക് എല്ലാ ദിവസവും 100 എസ്എംഎസുകൾ അയയ്ക്കാനുള്ള സൗകര്യവും ഉപയോക്താക്കൾക്ക് ലഭിക്കും.

Advertisement

ഡാറ്റയുടെ കാര്യത്തിൽ, ഉപയോക്താക്കൾക്ക് ആദ്യത്തെ 30 ദിവസത്തേക്ക് പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. എങ്കിലും, പ്രതിദിനം 2 ജിബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം, വേഗത 40 കെബിപിഎസായി കുറയും. ശ്രദ്ധിക്കേണ്ട കാര്യം, എല്ലാ ആനുകൂല്യങ്ങളും ആദ്യത്തെ 30 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. എന്നാൽ സിം 150 ദിവസം ആക്ടീവായി തുടരും.

Advertisement