താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്സില്‍ ക്രൂരമായ റാഗിങ്; പ്ലസ് വൺ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു; റാഗിങ് പതിവെന്ന് വിദ്യാര്‍ത്ഥികള്‍


താമരശ്ശേരി: താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്സില്‍ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. വി.എച്ച്.എസ്.ഇ വിഭാഗത്തിലാണ് റാഗിങ്ങിനെ തുടർന്ന് ക്രൂരമായ മർദ്ദനം അരങ്ങേറിയത്. തച്ചംപൊയില്‍ ഇബ്രാഹിം നസീറിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ ഇബ്രാഹിമിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍‍ ആക്രമിച്ചത്.

ക്രൂര മര്‍ദ്ദനത്തെ തുടർന്ന് മുഹമ്മദിന്റെ വായിൽ നിന്നും നോക്കിൽ നിന്ന് ചോര വന്ന് ബോധം നഷ്ട്ടപെട്ട അവസ്ഥയിലായിരുന്നു. ഉടനെ തന്നെ അവശനായ വിദ്യാർത്ഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

റാഗിംഗിന്റെ പേരിലാണ് മര്‍ദ്ധിച്ചതെന്ന് നിഹാൽ പറഞ്ഞു. ‘സഹാപാഠിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്’ നിഹാൽ കൂട്ടിച്ചേർത്തു. സ്കൂളിൽ സീനിയർ വിദ്യാർത്ഥികൾ തങ്ങളോട് അതിക്രൂരമായാണ് പെരുമാറുന്നതെന്നും ഇടവേളകളില്‍ പുറത്തിറങ്ങാനോ വരാന്തയില്‍ നില്‍‍ക്കാനോ അനുവാദമില്ലെന്നും നിഹാൽ പറഞ്ഞു.