കര്‍ഷകര്‍ക്ക് കൈത്താങ്ങേകാന്‍ തുഷാര മള്‍ട്ടി സ്റ്റേറ്റ് അഗ്രോ; കൊയിലാണ്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
കൊയിലാണ്ടി: തുഷാര മള്‍ട്ടി സ്റ്റേറ്റ് അഗ്രോ ആന്റ് മാര്‍ക്കറ്റിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാഞ്ച് ആരംഭിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും വളര്‍ച്ചക്ക് സഹായകരമായി ആരംഭിച്ച സൊസൈറ്റിയുടെ ഉദ്ഘാടന പരിപാടിയില്‍ തുഷാര ഗ്രൂപ്പ് എം.ഡിയും ചെയര്‍മാനുമായ വി.എം.ഷാര അധ്യക്ഷത വഹിച്ചു.
മികച്ച സമ്മിശ്ര കര്‍ഷക അവാര്‍ഡ് ജേതാവ് ഒ.കെ. സുരേഷിനെ വേദിയില്‍ ആദരിച്ചു. നഗരസഭാംഗങ്ങളായ വി.പി. ഇബ്രാഹിം കുട്ടി, പി.രത്‌നവല്ലി, കെ.കെ. വൈശാഖ്, കൃഷി ഓഫീസര്‍ പി. ഷംസീന, തുഷാര ജനറല്‍ മാനേജര്‍ കെ.എസ്. ശ്രീരാഗ്, ഡയരക്ടര്‍ പി.ജെ.നിവേദ്, ഡി.ആര്‍.എം. കെ.ബി. രതീഷ്, എഫ്.എ.ഒ.ഐ. ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ബാബു, ബഷീര്‍ഭാനു, കെ.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു.