ചെരണ്ടത്തൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി


മണിയൂർ: ചെരണ്ടത്തൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. ഇന്ന് രാവിലെ മുതൽ കാണാതായ ചെരണ്ടത്തൂർ ചാലിൽ ഹൗസ് ബാബുവിന്റെ മകൻ പതിനാറുകാരൻ നികേതിനെയാണ് കണ്ടെത്തിയത്. ഏറനാട് എക്സ്പ്രെസ്സിൽ തിരുവനന്തപുരത്ത് വെച്ച കണ്ടെത്തിയതായാണ് വിവരം.

പതിവുപോലെ നികേത് ഇന്ന് രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു, എന്നാൽ പിന്നീട് നികേത് സ്കൂളിലും ഇന്ന് എത്തിയിട്ടില്ലെന്ന് മനസ്സിലാക്കുകയായിരുന്നു.

ഇതിനെത്തുടർന്ന് പയ്യോളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.