ഡ്രൈഡേ വില്‍പ്പനയ്ക്കായി മദ്യം വാങ്ങി സൂക്ഷിച്ചു; 89 കുപ്പി മദ്യവുമായി വിയ്യൂർ സ്വദേശിയെ വലയിലാക്കി കൊയിലാണ്ടി എക്‌സൈസ്


കൊയിലാണ്ടി: ഡ്രൈഡേയില്‍ വില്‍പ്പന നടത്താനായി വിദേശ മദ്യം വാങ്ങി സൂക്ഷിച്ചയാള്‍ എക്‌സൈസ് ഒരുക്കിയ വലയില്‍ വീണു. വിയ്യൂർ ചെട്ട്യാംകണ്ടി കുഞ്ഞികൃഷ്ണനാണ് പിടിയിലായത്‌. ഇയാളുടെ കടയില്‍ നിന്നും 89 കുപ്പികളിലായി 44.5 ലിറ്റർ വിദേശമദ്യം പിടികൂടി.

ബീവ്റേജ് ഷോപ്പില്‍ നിന്നും ഡ്രൈഡേയിൽ വിൽക്കാനായി വാങ്ങി സൂക്ഷിച്ചതായിരുന്നു മദ്യം. കൊയിലാണ്ടി എക്സൈസ് റേഞ്ച് ഇൻസ്പക്ടർ എ.പി.ദിപീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്‌.

പ്രിവന്റീവ്‌ ഓഫീസർമാരായ എം.സജീവൻ, എൻ അജയകുമാർ, പ്രിവന്റീവ്‌ ഓഫീസർ ഗ്രേഡ് കെ.സി.അമ്മദ്, സിവിൽ എക്‌സൈസ് ഓഫീസർ മാരായ ടി ഷാജു, എ.കെ.രതീഷ്, രാകേഷ് ബാബു, ഡ്രൈവർ മുബ്ബഷീർ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.