ഇരു വൃക്കകളും തകരാറിലാണ്, നൊച്ചാട് സ്വദേശി ആദികിരണിന്റെ മുഖത്തെ പുഞ്ചിരിമായാതിരിക്കാന്‍ നമുക്ക് കൈകോര്‍ക്കാം…
പേരാമ്പ്ര: ഇരു വൃക്കകളും തകരാറിലായ നൊച്ചാട് സ്വദേശി ചികിത്സ സഹായം തേടുന്നു. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദികിരണാണ് സുമനസുകളുടെ കാരുണ്യം തേടുന്നത്.
പുളിയോട്ടുമുക്ക് മീത്തലെ നീലഞ്ചേരി രതീഷിന്റെയും ഗ്രീഷ്മയുടെയും രണ്ട് മക്കളില്‍ മൂത്തയാളായ ആദികിരണിന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റിവയ്ക്ക്ണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. രതീഷ് വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും ചികിത്സാ ചെലവിനുള്ള 25 ലക്ഷം രൂപ കണ്ടെത്താന്‍ ഓട്ടോ ഡ്രൈവറായ രതീഷിന്റെ കുടുംബത്തിന് ശേഷിയില്ല. കുടുംബത്തിലെ മറ്റുള്ളവരും രോഗത്താല്‍ ബുദ്ധിമുട്ടു ന്നവരാണ്. രതീഷിന്റെ അച്ഛനും അമ്മയും ഭാര്യയും അസുഖബാ ധിതരായി ചികിത്സയിലാണ്. മകന് വൃക്ക നല്‍കുന്നതോടെ മാസങ്ങളോളം രതീഷും ചികിത്സയില്‍ കഴിയേണ്ടിവരും.
ആദികിരണിന്റെ ചികിത്സ ചിലവ് കണ്ടെത്തുന്നതിനായി നൊച്ചാട് പഞ്ചായത്തംഗം അമ്പിളി ചെയര്‍പേഴ്‌സണും മുണ്ടോളി ചന്ദ്രന്‍ കണ്‍വീന റുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി കേരള ഗ്രാമീണ്‍ ബാങ്ക് ചാലിക്കര ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
ACCOUNT NUMBER: 40173101042526
IFSC CODE: KLGB0040173
G-PAY: 8891464647