പുസ്തക ചര്‍ച്ച സംഘടിപ്പിച്ച് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി


കൊയിലാണ്ടി: പുസ്തക ചര്‍ച്ച സംഘടിപ്പിച്ച് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ അധികരിച്ച് സംസ്‌കാരിക സംവാദ പരിപാടിയാണ് നടത്തിയത്. കുമരനാശാന്റെ സീതാകാവ്യത്തിന്റെ നൂറാം വര്‍ഷ ആഘോഷപരിപാടികളോടനുബന്ധിച്ചാണ് സീതാകാവ്യം തന്നെ ആദ്യ ചര്‍ച്ചക്കായി തെരഞ്ഞെടുത്തത്.

കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ കൃതി പരിചയം നടത്തി. എന്‍. കെ.കെ. മാരാര്‍, ഇ. ഗംഗാധരന്‍ നായര്‍, ഡോക്ടര്‍ എന്‍.വി. സദാനന്ദന്‍, ഭാസ്‌കരന്‍ ചേനോത്ത്, പി. ദാമോദരന്‍ മാസ്റ്റര്‍, വി.എം. ലീല ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.