കൊല്ലം പാറപള്ളി ബീച്ചിൽ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ
കൊയിലാണ്ടി: കൊല്ലം പാറപള്ളി ബീച്ചിൽ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മലപ്പുറത്തു വേങ്ങര സ്റ്റേഷൻ പരിധിയിൽ ഇരുപത്തിയാറു വയസ്സുള്ള യുവാവിനെ കാണാനില്ല എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ആ യുവാവുമായി സാമ്യമുണ്ടെന്നാണ് മറ്റൊരു വിവരം എന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. യുവാവിന്റെ ബന്ധുക്കൾ സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. അവരെത്തിയതിനു ശേഷം മാത്രമേ വിവരങ്ങൾ സ്ഥിതികരിക്കുകയുള്ളു. വിവരം ലഭിച്ചതിച്ചതിനെ തുടർന്ന് എലത്തൂർ കോസ്റ്റൽ പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്