നെല്ല്യാടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം മൂടാടി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറുടേത്


കൊയിലാണ്ടി: നെല്ല്യാടി പുഴയില്‍ ഇന്നലെ കണ്ടെത്തിയ മൃതദേഹം മൂടാടി സ്വദേശിയുടേത്. മൊകേരി പള്ളി കനാലിന് സമീപം താമസിക്കുന്ന താവോടിച്ചുകണ്ടിയില്‍ കെ.വി.വേണുവാണ് മരിച്ചത്. അന്‍പത്തിയൊന്‍പത് വയസായിരുന്നു. മൂടാടി ഹില്‍ബസാറില്‍ ഓട്ടോ ഡ്രൈവറാണ്.

അത്തോളി സ്വദേശിയായ വേണു കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി മൂടാടിയില്‍ താമസമാക്കിയിട്ട്. ഭാര്യ: അനിത. മക്കള്‍: അഞ്ജു, അനു. മരുമകന്‍: വൈശാഖ് (കുറുവങ്ങാട്).

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.