വെള്ളാര്‍മല സ്‌കൂള്‍ ലൈബ്രറി നവീകരണത്തിനായി ബോധി ഗ്രന്ഥാലയത്തിന്റെ ബുക്ക് ചലഞ്ച്; എഴുത്തുകാര്‍, സംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിക്കും


ചേമഞ്ചേരി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ ലൈബ്രറി നവീകരണത്തിനായി ബോധി ഗ്രന്ഥാലയം ബുക്ക് ചാലഞ്ച് സംഘടിപ്പിച്ചു. എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വായനക്കാര്‍ എന്നിവരില്‍ നിന്നെല്ലാമായി ശേഖരിച്ച പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിക്ക് കൈമാറും.

ഓണാവധിക്കുശേഷം സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഉണ്ണി മാസ്റ്റര്‍ക്ക് പുസ്തകങ്ങള്‍ കൈമാറും. മാതൃഭൂമി പത്ര പ്രവര്‍ത്തകന്‍ കെ.വിശ്വനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ച ഡോക്ടര്‍ എം.ആര്‍.രാഘവവാരിയരെ ചടങ്ങില്‍ ആദരിച്ചു. നോവലിസ്റ്റ് റിഹാന്‍ റഷീദ്, സത്യചന്ദ്രന്‍ പൊയില്‍ ക്കാവ്, കവയിത്രി ടി.വി.ഷൈമ, കഥാകൃത്ത് അനില്‍ കാഞ്ഞിലശ്ശേരി, വിപിന്‍ദാസ്.വി.കെ എന്നിവര്‍ സംസാരിച്ചു.

ബോധി പ്രസിഡന്റ് ഡോക്ടര്‍ എന്‍.വി. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.കുട്ടികൃഷ്ണന്‍ കൃതഞ്ജത രേഖപ്പെടുത്തി.

Summary: Bodhi Granthalaya’s book challenge for renovation of Vellarmala School Library; Books will be collected from writers and cultural workers