മേലടിയില്‍ സംരംഭകത്വ ശില്‍പശാലയുമായി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പ്


പയ്യോളി: കേരള സര്‍ക്കാര്‍ പട്ടിക ജാതി വികസന വകുപ്പ് സാമൂഹിക ഐക്യ ദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി മേലടി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പ് ആഭിമുഖ്യത്തില്‍ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

മേലടി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ അബ്ദുള്‍ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് മഞ്ഞക്കുളം നാരായണന്‍ ( ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), ലീന പുതിയോട്ടില്‍ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍), എം.പി.ബാലന്‍ മെമ്പര്‍ മേലടി ബ്ലോക്ക് (എസ്.സി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍), രമ്യ, സുനിത, ശ്രീനിവാസന്‍ (മെമ്പര്‍മാര്‍) എന്നിവര്‍ സംസാരിച്ചു.

സംരഭകത്വ ക്ലാസ് വിപിന്‍ ദാസ്.പി (ഐ.ഇ.ഒമേലടി ബ്ലോക്ക് വ്യവസായ ഓഫീസര്‍ ) എടുത്തു. ചടങ്ങിന് ഭവിത (എസ്.സി പ്രൊമോട്ടര്‍) നന്ദി രേഖപ്പെടുത്തി.

Summary: Block Panchayat Scheduled Caste Development Department with entrepreneurship workshop