‘മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തും’; മാലിന്യമുക്തനവകേരളം ബ്ലോക്ക്തല ശില്‍പശാല സംഘടിപ്പിച്ചു


കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം ബ്ലോക്ക് തല ശില്‍പശാല സംഘടിപ്പിച്ചു. ബ്ലോക്കിലെ 7 ഗ്രാമപഞ്ചായത്തുകളിലെയും ശുചിത്വ മാലിന്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ശില്‍പ്പശാലയില്‍ അവലോകനം ചെയ്തു. ജനകീയ സഹകരണത്തോടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സമ്പൂര്‍ണ്ണതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ തീരുമാനമായി.

ഇതിനാവശ്യമായ പദ്ധതിതകള്‍ തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിത കേരള മിഷ്യന്‍, ശുചിത്വ മിഷ്യന്‍, കുടുംബശ്രീ മിഷ്യന്‍ എന്നിവ മുഖേന നടപ്പിലാക്കുവാന്‍ ശില്‍പ്പശാല തീരുമാനിച്ചു. ശുചിത്വ മിഷ്യന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഗൗതമന്‍ കെ.എ.എസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. ബാബു അദ്ധ്യക്ഷത വഹിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണല്‍ ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ് ആമുഖ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുനില്‍, വി.കെ പ്രമോദ്, കെ.കെ. ബിന്ദു,എം.ടി.ഷി നിത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിവിധവിഷയങ്ങള്‍ സംബന്ധിച്ച് എന്‍.കെ. അശ്വന്ത്‌ലാല്‍, വി.പി ഷൈനി , സി . മുഹമ്മദ് എന്നിവര്‍ ക്ലസ്സെടുത്തു. ബ്ലോക്ക് സെക്രട്ടറി പി. കാദര്‍ സ്വാഗതവും ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി ശശികുമാര്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു.