പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉദരരോഗങ്ങളെ ഇല്ലാതാക്കാനും കരിംജീരകം ഫലപ്രദം; അറിയാം മറ്റ് ഗുണങ്ങള്‍
നാം നിത്യജീവിതത്തില്‍ അധികമായി ഉപയോഗിക്കാത്ത ഒന്നാണ് കരിംജീരകം. അതുകൊണ്ടുതന്നെ അതിന്റെ ഗുണങ്ങളെ കുറിച്ചും ബോധവാന്മാരായിരിക്കില്ല. ഉപയോഗിക്കുന്ന വസ്തുക്കള്‍ പോലും പലപ്പോഴും ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിയാതെയാണ് ജീവിതത്തിന്റെ ഭാഗമാക്കുക. അത്തരത്തില്‍ നാം വിരളമായി ഉപയോഗിക്കുന്ന കരിംജീരകം ഏറെ ഗുണങ്ങള്‍ നിറഞ്ഞതാണ്. ഭക്ഷണത്തില്‍ നേരിട്ടോ ഇതിന്റെ എണ്ണയോ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. വയറ്, കുടല്‍, ശ്വാസകോശം, ഗര്‍ഭാശയം, ത്വക്ക്, വൃക്ക, ഹൃദയം എന്നിങ്ങനെ എല്ലാ അവയവങ്ങളുടെയും ആരോഗ്യത്തെ ഏതെങ്കിലും തരത്തില്‍ സഹായിക്കാന്‍ കഴിവുള്ള കരിംജീരകത്തെ മരണമൊഴികെ മറ്റെന്തിനുമുള്ള മരുന്നായാണ് കരുതുന്നത്.
കരിംജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറച്ച് ഹൃദ്രോഗം ഇല്ലാതാക്കാനും ഇത് കാരണമാകുന്നു. കരിംജീരകം കിഡ്നിയുടെയും കരളിന്റെയും മെറ്റബോളിസം സുഗമമാക്കുന്നു.
പ്രമേഹരോഗികളില്‍ ഗ്ലൂക്കോസ് ഇന്‍സുലിന്‍ എന്നിവയുടെ പ്രതിരോധം കുറക്കാന്‍ കരിംജീരകം സഹായിക്കുന്നു. ബീറ്റാസെല്‍ പ്രവര്‍ത്തനം കൂട്ടുകയും ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ കുറക്കുകയും ചെയ്യുന്നു. കരിംജീരകത്തിന്റെ ആന്റി കാന്‍സറസ് ഗുണങ്ങള്‍ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുകയും കാന്‍സര്‍ ബാധിച്ച കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
ആയുര്‍വേദ പ്രകാരം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ക്ക് മരുന്നായും കരിംജീരകം ഉപയോഗിക്കുന്നു. ഇതിന്റെ ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ഫംഗല്‍ ഗുണങ്ങള്‍ തൊലിപ്പുറമെയുള്ള അസുഖങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്ന ബാക്ടീരിയകളെയും മറ്റും നശിപ്പിക്കുന്നു. കരിംജീരകത്തിന്റെ എണ്ണ പുരട്ടിയാല്‍ ത്വക്ക് രോഗങ്ങള്‍ എളുപ്പത്തില്‍ മാറുകയും ചെയ്യുന്നു.
കരിംജീരകം നിശ്ചിത അളവില്‍ സ്ഥിരമായി കഴിക്കുമ്പോള്‍ അത് വയറിന്റെ ഭിത്തികളെ സംരക്ഷിക്കുകയും അള്‍സര്‍ പോലെയുള്ള ഉദര സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. സന്ധിവേദന, അതുമൂലം ഉണ്ടാകുന്ന നീര്‍ക്കെട്ട് എന്നിവ തടയാന്‍ കരിംജീരകത്തിന്റെ എണ്ണ സഹായിക്കുന്നു. കരിംജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളാണ് ഇതിനു സഹായിക്കുന്നത്.
സ്ത്രീകളിലെ ആര്‍ത്തവപ്രശ്നങ്ങള്‍ ഇല്ലാതാക്കാനും പ്രസവശേഷം മുലപ്പാലിന്റെ വര്‍ദ്ധനവിനും കരിംജീരകം കാരണമാകുന്നു.
കരിംജീരകത്തില്‍ അടങ്ങിയിരിക്കുന്ന പോളി മോണോ അപൂരിത ഫാറ്റി ആസിഡുകള്‍ നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നു. എണ്ണകാച്ചി തലയില്‍ പുരട്ടിയാല്‍ മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നു. തൈമോക്വീനോണ്‍ എന്ന ബയോ ആക്ടീവ് ഘടകമാണ് ഇതിനു സഹായിക്കുന്നത്.