പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തില്ലെന്ന് ആരോപണം; കൊയിലാണ്ടി നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് ബിജെപി കൗൺസിലർമാർ ഇറങ്ങി പോയി


കൊയിലാണ്ടി: നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് ബിജെപി കൗൺസിലർമാർ ഇറങ്ങി പോയി. കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു.

എന്നാൽ പ്രമേയം ചർച്ചയ്‌ക്കെടുക്കാതെ യോഗം തള്ളിയെന്ന് ആരോപിച്ചാണ് കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപോയത്‌. ചെയര്‍പേഴ്‌സന്റെ നടപടി ജനാധിപത്യവിരുദ്ധവും പരിക്കേറ്റ കുടുംബങ്ങളോടുള്ള വെല്ലുവിളിയാണെന്നും കൗൺസിലർമാർ പറഞ്ഞു. കൗൺസിലർമാരായ കെ.കെ വൈശാഖ്, വി.കെ സുധാകരൻ, സിന്ധു സുരേഷ് എന്നിവർ സംസാരിച്ചു.

Description: BJP councilors walk out of municipal council meeting