കൂടുതല്‍ സ്മാര്‍ട്ടാവാന്‍ നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും; ബിസ്മാര്‍ട്ട് ക്ലബ്ബ് ആരംഭിച്ചു


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബിസ്മാര്‍ട്ട് ക്ലബ്ബ് ആരംഭിച്ചു. ക്ലബ്ബിന്റെ ഉദ്ഘാടനം ബിജു കാവില്‍ നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ബിജു കാവിലിന്റെ നേതൃത്വത്തില്‍ പാട്ടരങ്ങും കവിതാ രചന ശില്പശാലയും നടന്നു. പ്രശ്‌നോത്തരിയില്‍ പരാജയപ്പെടുന്നവരില്‍ ആണ് കൂടുതല്‍ പഠനം നടക്കുകയുള്ളൂ എന്നും അവരാണ് വരും മത്സരങ്ങളില്‍ മുന്നേറിയിട്ടുള്ളൂ എന്നും ഉദ്ഘാടകന്‍ ഓര്‍മ്മപ്പെടുത്തി.

ക്ലബ്ബ് കണ്‍വീനര്‍ രാകേഷ് എം.കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ മൂസക്കോയ മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി ചെയര്‍മാന്‍ ഷിബീഷ്, എം, പി.ടി.എ ചെയര്‍പേഴ്‌സണ്‍ ലിജി തേച്ചേരി, പ്രൈമറി സീനിയര്‍ അസിസ്റ്റന്റ് സി. മുസ്തഫ, ഷീജിത്ത്, രഞ്ജിനി, ഷംന രാജീവന്‍, സി.കെ രാകേഷ്, ഷാജി കാവില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ക്ലബ്ബ് ചെയര്‍പേഴ്‌സണ്‍ നൂര്‍ജഹാന്‍ ചടങ്ങിന് നന്ദി അറിയിച്ചു.