മൂടാടി ഗ്രാമപഞ്ചായത്തില്‍ ജൈവ വൈവിധ്യ രജിസ്റ്റര്‍ സര്‍വ്വെ ആരംഭിച്ചു


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സര്‍വ്വെ ആരംഭിച്ചു.
പഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വെ ആരംഭിച്ചത്. സാധാരണ വീട്ടുപറമ്പുകളില്‍ കാണാത്ത മുക്കുറ്റി, കാട്ടു കുരുമുളക്, പര്‍പ്പടം, ബ്രഹ്‌മി, പൂവ്വാം കുറുന്തല്‍, കാട്ട് ചെറുകിഴങ്ങ്, മേന്തോനി, ഓര്, നരന്ത് വള്ളി, കൊട്ടക്ക, വിവിധയിനം തുളസികള്‍ തുടങ്ങി നിരവധി അപൂര്‍വ്വ സസ്യജാലങ്ങളെ കണ്ടെത്തി.

പഞ്ചായത്തിന്റെ വിവിധ മേഖലകളിലായി കൃഷി സ്ഥലങ്ങളിലും വീട്ടുപറമ്പുകളിലും കാവുകളിലും തീരപ്രദേശങ്ങളിലുമൊക്കെയായി സര്‍വ്വെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ചിങ്ങപുരത്ത് നടന്ന സര്‍വ്വെയില്‍ ഇരുപതോളം പേര്‍ പങ്കെടുത്തു.

പഞ്ചായത്തംഗങ്ങളായ രവിന്ദ്രന്‍ വി.കെ, രജുല ടി.എം, ഉസ്മ എ.വി എന്നിവര്‍ നേതൃത്വം നല്‍കിയ സര്‍വ്വെയില്‍ രവീന്ദ്രന്‍ വി.കെ, മോളി, ഭവാനി, അതുല്യ, ധന്യ, അമൃത, അമയ, ശില്‍പ, ബബിത, രവീന്ദ്രന്‍ ടി.കെ, ബാലകൃഷ്ണന്‍ നായര്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.