കൊയിലാണ്ടിയിലെ ബൈക്കുകൾ അപ്രത്യക്ഷമാകുന്നത് എങ്ങോട്ട്? മേലൂർ സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി.


കൊയിലാണ്ടി: തുടർകഥയായി കൊയിലാണ്ടിയിലെ ബൈക്ക് മോഷണം. കൊയിലാണ്ടിയിലെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തു നിന്ന് ബൈക്ക് മോഷണം പോയതായാണ് പരാതി. മേലൂർ ജ്യോതിസ് ഹൗസിൽ അരുൺകുമാറിന്റെ ബൈക്കാണ് കാണാതെ പോയത്. കെ.എല്‍ 56 D 8943 നമ്പറിലുള്ള കറുത്ത നിറത്തിലുള്ള പൾസർ 150 ബൈക്കാണ് കാണാതായത്.

വടകര കണ്ണൂർ ബസ് സ്റ്റോപ്പിന് പുറകുവശത്തെ ഓട്ടോസ്റ്റാൻഡിന്റെ സമീപത്തായാണ് ബൈക്ക് വച്ചിരുന്നത്. പതിനൊന്നാം തീയ്യതി രാവിലെ ആറു മണിക്കാണ് ബൈക്ക് ഇവിടെ വച്ചിട്ട് പോയത്. ജോലി കഴിഞ്ഞ് വൈകുന്നേരം നാലു മണിക്കെത്തി നോക്കുമ്പോൾ ബൈക്ക് കാണാനില്ലെന്ന് മനസ്സിലാക്കുകയായിരുന്നു. ഉടനെ തന്നെ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയതായി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ 9846219637 എന്ന നമ്പറിലോ ബന്ധപ്പെടുക.

അധികൃതർ ഇതിനെതിരെ കർശനമായ നടപടിയെടുക്കണമെന്ന് അരുൺ പറഞ്ഞു. തന്റെ കമ്പനിയിലുള്ള രണ്ടു പേരുടെ ബൈക്കും സമാനമായ സാഹചര്യത്തിൽ കാണാതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അതിനെ പറ്റി ഇനിയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പത്താം തീയ്യതി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു അധ്യാപകന്റെ പൾസർ ബൈക്ക് മോഷണം പോയിരുന്നു.