വെറ്റിലപ്പാറയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ വടകര സ്വദേശിയ്ക്ക് പരിക്ക്


പൂക്കാട്: വെറ്റിലപ്പാറയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. വെറ്റിലപ്പാറ സി.എം ഹോട്ടലിന് മുന്‍വശത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

വടകര സ്വദേശിയായ കിരണിനാണ് പരിക്കേറ്റത്. ഇയാള്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ദേവിക ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു, ബൈക്കും തകര്‍ന്നിട്ടുണ്ട്.

യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിചരണം നല്‍കിയശേഷം തുടര്‍ചികിത്സയ്ക്കായി കോഴിക്കോടേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.