ഭാരതീയ യുക്തിവാദി സംഘത്തിന്റെ അന്ധവിശ്വാസ വിരുദ്ധ സമ്മേളനം മെയ് 15 ന് കൊയിലാണ്ടിയില്‍
കൊയിലാണ്ടി: ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്ധവിശ്വാസ വിരുദ്ധ സമ്മേളനം മെയ് 15 ന് കൊയിലാണ്ടിയില്‍ നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ വച്ചാണ് സമ്മേളനം നടക്കുക. പ്രമുഖ വ്യക്തികള്‍ വിവിധ വിഷയങ്ങളില്‍ സമ്മേളനത്തില്‍ സംസാരിക്കും.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. 9633173444 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം.
സമ്മേളനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ഡോ. അബ്ദുള്‍ ഗഫൂര്‍ (ചെയര്‍മാന്‍), സുലൈമാന്‍ പെരിങ്ങത്തൂര്‍ (കണ്‍വീനര്‍), ശിവന്‍ മരുതോറ (ട്രഷറര്‍), പ്രൊഫ. എന്‍.എ.ഹമീദ്, ശശിധരന്‍ കക്കോടി, വിനു വടകര, കെ.കെ.അബ്ദുള്ള അലി, ശ്രീനി പട്ടത്താനം, ബാബു പള്ളിക്കര (രക്ഷാധികാരി), അഡ്വ. സാരംഗ് നാരായണൻ, സെയ്തലവി, സി.വി.അബ്ദുൽ സലാം, ചെറിയാൻ തോട്ടുങ്കൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.