പിഷാരികാവ് കാളിയാട്ടം; കൊയിലാണ്ടി, പയ്യോളി മേഖലകളിലെ മദ്യവില്പനശാലകള് നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കില്ല
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി മദ്യവില്പനശാലകള്ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കൊയിലാണ്ടി, ബാലുശ്ശേരി റെയ്ഞ്ചുകളിലെ മദ്യവില്പനശാലകള്ക്ക് ഏപ്രില്‍ നാല്, അഞ്ച് തിയ്യതികളിലാണ് അവധി നല്‍കിയത്.
വിയൂര്‍, പന്തലായനി, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി, മൂടാടി, പയ്യോളി, തിക്കോടി, ഇരിങ്ങല്‍, കീഴരിയൂര്‍, തുറയൂര്‍, കൊഴുക്കല്ലൂര്‍, അരിക്കുളം, ഉള്ളിയേരി, നടുവണ്ണൂര്‍ തുടങ്ങിയ വില്ലേജ് പരിധിയിലെ ബീവറേജ് ഔട്ട് ലെറ്റ്, കള്ളുഷാപ്പ്, ബീയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്.