ഇനി ബ്രാന്റഡായി നടക്കാം, ബാറ്റയുണ്ടല്ലോ; കൊയിലാണ്ടിയിലെ ബാറ്റ ഷോറൂം ഉദ്ഘാടനം ചെയ്തു, ഫൂട്ട് വെയറുകൾക്ക് പത്ത് ശതമാനം വിലക്കിഴിവ്


കൊയിലാണ്ടി: കൊയിലാണ്ടിക്കാർക്കിനി സ്റ്റൈൽ ആയി നടക്കാം. ബ്രാന്റഡ് ചെരുപ്പുകളുമായി ബാറ്റ ഉണ്ടല്ലോ. കൊയിലാണ്ടിയിലെ ആദ്യത്തെ ബ്രാന്റഡ് എക്സിക്യൂട്ടിവ് ഫൂട്ട് വെയർ ഷോറൂം നാടിനു സമർപ്പിച്ചു. പുതിയ ഷോറുമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഹാഫിൽ സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ നിർവഹിച്ചു.

കൊയിലാണ്ടി ന​ഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഫൂട്ട് വെയർ ഹാരിസ് ബാഫഖി തങ്ങൾക്ക് നൽകികൊണ്ട് ആദ്യ വിൽപ്പന നടത്തി. എല്ലാ പ്രായക്കാർക്കും ബഡ്ജറ്റിനുമൊതുങ്ങുന്ന തരത്തിലുള്ള വമ്പിച്ച കളക്ഷനുമായി ആണ് കൊയിലാണ്ടി ഷോറൂം ഒരുങ്ങിയിരിക്കുന്നത്. ചെരുപ്പ് പൊട്ടുകയോ കേടാവുകയോ ചെയ്താൽ ഇനി കാലിനിണങ്ങുന്ന ബ്രാൻഡഡ് ചെരുപ്പുകൾക്കായി ബാറ്റ വരെ എത്തിയാൽ മതി.

 

ഷോറുമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫൂട്ട് വെയറുകൾക്ക് വിലക്കിഴിവുമുണ്ട്. പത്ത് ശതമാനം വിലക്കിഴിവാണൊരുക്കിയിരിക്കുന്നത്. ഈ ഓഫർ ഒക്ടോബർ 31 വരെ തുടരും. കൊയിലാണ്ടി – പയ്യോളി റൂട്ടിൽ ശോഭിക വെഡ്ഡിം​ഗിന് എതിർ വശത്താണ് ബാറ്റയുടെ ഷോറൂം പ്രവർത്തനമാരംഭിച്ചത്.

125 വർഷമായി ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഫൂട്ട് വെയർ ബ്രാന്റാണ് ബാറ്റ. കുട്ടികൾ മുതൽ മുതിർന്നവർവരെ എല്ലാവർക്കും അനുയജ്യമായ ഫൂട്ട് വെയറുകൾ ഇവിടെ ലഭ്യമാണ്. ആയിരത്തിലേറെ വെെവിധ്യമാർന്ന ഡിസെെനുകളുമായി ഫൂട്ട് വെയറുകളുടെ ഒരു ശേഖരം തന്നെയാണ് നിങ്ങളെ കാത്തിരിക്കുന്നത്.