വീരവഞ്ചേരി ശ്രീധരൻ പള്ളിക്കര ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ബാലവേദി രൂപീകരണയോഗം


തിക്കോടി: മുന്നേറ്റം കലാസാംസ്കാരിക വേദിയുടെ ഭാഗമായി ശ്രീധരൻ പള്ളിക്കര ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ബാലവേദി രൂപീകരണയോഗം നടന്നു. വീരവഞ്ചേരി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ്‌ പ്രശസ്ത നാടക പ്രവർത്തകൻ നന്തി പ്രകാശൻ ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാലാ പ്രസിഡണ്ട് സജികുമാർ രയരോത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മൂടാടി ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ ഭാസ്കരൻ, ഗ്രന്ഥശാല നേതൃ സമിതി അംഗം ബാബുരാജ്, ഗ്രന്ഥശാല സെക്രട്ടറി സുനിൽകുമാർ കണ്ടോത്ത് എ, ബാലകൃഷ്ണൻ, ശീനിവാസൻ, അനുപ്രിയ എന്നിവർ സംസാരിച്ചു.

സുകുമാരൻ മാസ്റ്റർ സ്വാഗതവും വി.വി രാജൻ നന്ദിയും പറഞ്ഞു. ബാലവേദി പ്രസിഡണ്ടായി ശിവന്യയെയും സെക്രട്ടറിയായി നക്ഷത്ര ബി.എസ് നെയും ട്രഷററായി മീര രാജീവിനെയും തിരഞ്ഞെടുത്തു.

Description: Balvedi formation meeting under the leadership of Sreedharan Pallikkara Granthalaya