പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ ബാലുശ്ശേരി സ്വദേശി അറസ്റ്റിൽ
ബാലുശ്ശേരി: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന്‍ പിടിയില്‍. പൂനത്ത് ഊക്കകുന്നുമ്മല്‍ അമ്മതിനെയാണ് (47) പോലീസ് പിടികൂടിയത്. ബാലുശ്ശേരി സി.ഐ എന്‍.കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡന വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിൽ കഴിയുകയായിരുന്നു. കൊയിലാണ്ടി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.