അനുമതിയില്ലാതെ എഴുന്നള്ളിച്ചു; ബാലുശ്ശേരി ഗജേന്ദ്രനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു
ബാലുശ്ശേരി: അനുമതി നേടാതെ ആനയെ എഴുന്നള്ളിപ്പിച്ച സംഭവത്തിൽ നടപടിയുമായി വനം വകുപ്പ്. ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയെ കസ്റ്റഡിയിലെടുത്തു. എലിഫന്റ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.
ഫെബ്രുവരി 26നാണ് ബാലുശേരി പൊന്നരംതെരു ക്ഷേത്രത്തില്‍ അനുമതി ഇല്ലാതെ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചത്. പിന്നാലെ ക്ഷേത്രം ഭാരവാഹികൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ബാലുശ്ശേരി ഗായത്രി വീട്ടിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ളതാണ് ഗജേന്ദ്രൻ എന്ന ആന.
പ്രഭാകരനെതിരെ 2021, 2023 വർഷങ്ങളിലും പരാതി ലഭിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത ആനയെ സുരക്ഷിത സൂക്ഷിപ്പിനായി ഉടമയെ ഏൽപ്പിച്ചു. വിശദമായ റിപ്പോർട്ട് കലക്ടർക്ക് കൈമാറുമെന്ന് എസിഎഫ് അറിയിച്ചു.
Description: Balussery Gajendran taken into custody by the Forest Department