പത്തോളം നായകളെ കാവല്‍ നിര്‍ത്തി; കണ്ണാടിപ്പൊയില്‍ മാഞ്ചോലക്കല്‍ മലയില്‍ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ്, നടപടിയുമായി ബാലുശ്ശേരി എക്‌സൈസ്
ബാലുശ്ശേരി: കണ്ണാടിപ്പൊയില്‍ മാഞ്ചോലക്കല്‍ മലയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നായകളുടെ കാവലില്‍ വ്യാജവാറ്റ്. ഇവിടെ എക്‌സൈസ് നടത്തിയ റെയ്ഡില്‍ പത്ത് ലിറ്ററോളം ചാരായം പിടിച്ചെടുത്തു.
കോട്ടൂര്‍ പഞ്ചായത്തിലെ മാഞ്ചോലക്കല്‍ കുടിവെള്ള പദ്ധതിയുടെ കുടിവെള്ളം ഉപയോഗിച്ചാണ് വ്യാജവാറ്റ് നടക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബാലുശ്ശേരി എക്‌സൈസ് ഓഫീസര്‍ കെ.ബേബിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധധനയിലാണ് വ്യാജവാറ്റ് കണ്ടെത്തിയത്.
എക്‌സൈസ് സംഘം സ്ഥലത്തെത്തുമ്പോള്‍ പത്തോളം നായ്ക്കളെ ആ വീട്ടില്‍ കെട്ടിയിട്ടിട്ടുണ്ടായിരുന്നെന്ന് എക്‌സൈസ് ഓഫീസര്‍ ബേബി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കാവലായി ഒരാളെ നിര്‍ത്തിയിരുന്നു. പ്രതി സ്ഥലത്തുണ്ടായിരുന്നില്ല. വീടിന്റെ ഉടമസ്ഥത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം ഇവര്‍ വീട് ആര്‍ക്കെങ്കിലും വാടകയ്ക്ക് നല്‍കിയതാണോയെന്ന് അന്വേഷിക്കുമെന്നും ഇതിനുശേഷമേ പ്രതിയുടെ പേരില്‍ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കൂവെന്നും ഓഫീസര്‍ വ്യക്തമാക്കി.