‘നിർത്തൂ യുദ്ധം, ഇനിയും കൊല്ലരുതേ’; മേപ്പയ്യൂരിൽ ബാലസംഘത്തിന്റെ യുദ്ധവിരുദ്ധ റാലി
മേപ്പയൂർ: ബാലസംഘം മേപ്പയൂർ സൗത്ത് മേഖലയുടെ നേത്യത്വത്തിൽ മേപ്പയ്യൂർ ടൗണിൽ യുദ്ധവിരുദ്ധ റാലി നടത്തി. ‘നിർത്തൂ യുദ്ധം, ഇനിയും കൊല്ലരുതേ’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു റാലി.
ബാലസംഘം ഏരിയാ കമ്മറ്റി അംഗം ആർ.വി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. അക്ഷയ്.സി.ബി അധ്യക്ഷനായി. പാർവണ, ദവ്യബിന്ദു, രമ്യ.എ.പി, സി.എം.ചന്ദ്രൻ, ശശി വരവീണ എന്നിവർ സംസാരിച്ചു. ശിവാനി.പി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.