പൊതുകളിസ്ഥലവും നീന്തല്‍ പരീശീലനവും ഉറപ്പാക്കണമെന്ന ആവശ്യവുമായി ബാലസംഘം ആനക്കുളം മേഖലാ സമ്മേളനം


Advertisement

കൊയിലാണ്ടി: കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തി പിടിച്ച് ബാലസംഘം ആനക്കുളം മേഖല സമ്മേളനം. കുട്ടികള്‍ക്ക് കളിക്കാനായി പൊതുകളി സ്ഥലവും നീന്തല്‍ പരിശീലനവും ഉറപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

Advertisement

മരളൂരില്‍ നടന്ന സമ്മേളനം ജില്ലാ കമ്മറ്റിയംഗം ദില്‍ജിത്ത് ഉദ്ഘാടനം ചെയ്തു. 10 യൂണിറ്റുകളില്‍ തിരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

Advertisement

സെക്രട്ടറിയായി അനു നന്ദയെയും പ്രസിഡന്റായി നയനസുന്ദര്‍, ജോ : സെക്രട്ടറിയായി ദിയ, നീലാംബരി, വൈസ് : പ്രസിഡന്റായി സാന്ദ്രിമ , ആത്മിക എന്നിവരെയും തിരഞ്ഞെടുത്തു. അജിത്ത് സ്വാഗതവും മയൂഖ നന്ദിയും പറഞ്ഞു.

Advertisement