ബൈത്തുറഹ്മ പദ്ധതി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മഹനീയ മാതൃകയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
മേപ്പയ്യൂർ: മുസ്‌ലിം ലീഗ് പാർട്ടിയുടെ നേതൃത്വത്തിൽ പൊതുസമൂഹത്തിന് മാതൃകയായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മഹനീയ മാതൃകയാണ് ബൈത്തുറഹ്മ ഭവന നിർമ്മാണ പദ്ധതിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ബൈത്തുറഹ്മ പദ്ധതിയുടെ കീഴിൽ നിരാലംബരായ നിരവധി കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇടം ഒരുക്കാനായത് ഏറെ ചാരിതാർത്ഥ്യമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മേപ്പയ്യൂർ ജനകീയമുക്ക് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി ജി.സി.സി-കെ.എം.സി.സി സഹായത്തോടെ പിലാത്തോട്ടത്തിൽ അഹമ്മദിന്റെ കുടുംബത്തിന് നിർമ്മിച്ചു നല്കിയ ബൈത്തുറഹ്മ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.കെ.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മദ്, എം.കെ.അബ്ദുറഹ്‌മാൻ മാസ്റ്റർ, എം.എം.അഷ്റഫ്, കെ.എം.എ.അസീസ്, കെ.പി.കുഞ്ഞബ്ദുള്ള, ടി.എം.അബ്ദുള്ള, പി.കെ.കുഞ്ഞബ്ദുള്ള, പി.ടി.അബ്ദുള്ള, കെ.പി.ഇബ്രാഹിം, മുജീബ് കോമത്ത്, നൗഷാദ് വള്ള്യാട്ട്, യൂസുഫ് തസ്കീന, വി.വി.നസ്‌റുദ്ദീൻ, പി.ടി.ഷാഫി, എ.കെ.അബ്ദുൽ റസാഖ്, ഷജീം പി.കെ, അൽഇർഷാദ്, ബഷീർ സി.കെ തുടങ്ങിയവർ സംസാരിച്ചു.
കെ.എ.റഹീം, ടി.എം.അസ്സയിനാർ, എടത്തിൽ അബ്ദുറഹ്മാൻ, മജീദ് പി.കെ, മുനീർ ചെറുവത്ത്, എ.കെ.അബ്ദുൽഖാദർ, മുനീർ കെ.പി, കെ.പി.സി.ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.