ട്രെയിന്‍ യാത്രയ്ക്കിടെ തൃശൂര്‍ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് കോഴിക്കോട് നഷ്ടപ്പെട്ടു


Advertisement

കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ തൃശൂര്‍ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് കോഴിക്കോട് നഷ്ടപ്പെട്ടു. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്നും മംഗളുരുവിലേക്ക് പോകുകയായിരുന്ന മാംഗ്ലൂര്‍ സെന്‍ട്രല്‍ എക്‌സ്പ്രസില്‍ യാത്രയ്ക്കിടെയാണ് സംഭവം.

Advertisement

തൃശൂരില്‍ നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്യവെ ട്രയിനില്‍ ലഗേജ് ബര്‍ത്തില്‍വെച്ച ബാഗ് കോഴിക്കോടെത്തി നോക്കുമ്പോള്‍ കാണാനില്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ദയവായി ഈ നമ്പറില്‍ 9947111789 അറിയിക്കുക.

Advertisement
Advertisement