മൈലാഞ്ചി ചോപ്പിന്റെ മൊഞ്ചുമായി കുഞ്ഞുകൈകള്‍: മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ച് കോടിക്കലിലെ എവര്‍ഗ്രാന്‍ നഴ്‌സറി സ്‌കൂള്‍


Advertisement

നന്തി ബസാര്‍: ബലിപെരുന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് കോടിക്കല്‍ എവര്‍ഗ്രീന്‍ നഴ്‌സറി സ്‌കൂള്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. മൈലാഞ്ചിച്ചോപ്പണിഞ്ഞ എണ്‍പതോളം കുട്ടികള്‍ വ്യത്യസ്തവും ആകര്‍ഷകവുമായ ദൃശ്യവിരുന്നൊരുക്കി.

Advertisement

പരിപാടി പ്രിന്‍സിപ്പള്‍ ഹഫ്‌സത്ത് ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. ടീച്ചര്‍മാരായ സാബിറ, നദീറ, റോസ്‌ന ജെബിന്‍, ഫിദ, നൂറ ഫാത്തിമ, ഹജ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement
Advertisement