പുളിയഞ്ചേരിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടികളെ രക്ഷപ്പെടുത്തി


കൊയിലാണ്ടി: പുളിയഞ്ചേരിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടികളെ രക്ഷപ്പെടുത്തി. തിരുമംഗലത്തെ രാജന്റെ ആട്ടിന്‍കുട്ടികളാണ് അടുത്ത വീട്ടിലെ കിണറില്‍ വീണത്. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.

ആട്ടിന്‍കുട്ടികള്‍ കിണറില്‍ വീണത് കണ്ട വീട്ടുടമ സമീപത്തെ വായനശാലയില്‍ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഡി.വൈ.എഫ്.ഐയുടെ ആനക്കുളം മേഖലാ സെക്രട്ടറി ജിജു .കെ.പി കിണറ്റിലിറങ്ങിയാണ് ആട്ടിന്‍കുട്ടികളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായ നന്ദകുമാർ കെ.ടി, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അരുൺ ലാൽ, ആകാശ് കെ.ടി, വിഷ്ണു എന്നിവർ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.