പന്തലായനിയില്‍ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ച് എ.ഡി.എസ്സും പുളിയഞ്ചേരി ആയൂര്‍വേദ ഡിസ്‌പെന്‍സറിയും


കൊയിലാണ്ടി: പന്തലായനിയില്‍ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ 14ാം വാര്‍ഡ് എ.ഡി.എസ്സിന്റെയും പുളിയഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയുടേയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പ് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുധകിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. 14ാം വാര്‍ഡ് സി.ഡി.എസ് മെമ്പര്‍ റീന വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി.ഡോ: അഷിത ക്യാമ്പിന് നേതൃത്വം നല്‍കി.

രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം നടത്തി. വാര്‍ഡ് വികസന കണ്‍വീനര്‍ പി. ചന്ദ്രശേഖരന്‍ എന്‍.സി സത്യന്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.ഡി.എസ് പ്രസിഡണ്ട് അമ്പിളി സ്വാഗതവും എന്‍.കെ ശ്രീജ നന്ദിയും പറഞ്ഞു.