പങ്കെടുത്തത് നൂറിലധികം പേര്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കീഴരിയൂരിലെ വയോജന ആയുർവേദ ക്യാമ്പ്


കീഴരിയൂർ: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ കീഴരിയൂരില്‍ ആയുർവേദ വയോജന ക്യാമ്പ് സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്തും ഗവ.ആയുർവേദ ഡിസ്‌പെൻസറി ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്‌.

കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ.എം സുനിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ മാസ്റ്റർ, പഞ്ചായത്ത്‌ അംഗങ്ങളായ ജലജ ടീച്ചർ, സവിത നിരത്തിൻ മീത്തൽ എന്നിവർ ആശംസകള്‍ പറഞ്ഞു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ആൻസി ബി സ്വാഗതവും ശ്രുതി എസ് എസ് നന്ദിയും പറഞ്ഞു. ഡോ. ആൻസി ബി, ഡോ.ആതിര അശോക്, ഡോ.സിതാര, ഡോ.ഹർഷിത എന്നിവർ രോഗികളെ പരിശോധിച്ചു. ബോധവൽക്കരണ ക്ലാസ്സ്‌, സൗജന്യ രക്ത പരിശോധന, രോഗീ പരിശോധന എന്നിവ ഉൾപ്പെടുത്തിയ ക്യാമ്പിൽ 110 ഓളം പേർ പങ്കെടുത്തു.

Description: Ayurvedic Aged Camp was organized at Keezhriyur