ലക്ഷ്യം ശാരീരിക മാനസിക ആരോഗ്യം; കീഴരിയൂരില്‍ സെപ്തംബര്‍ 9ന് വയോജന ആയുർവേദ ക്യാമ്പും ജീവിതശൈലി രോഗ നിർണ്ണയവും


Advertisement

കീഴരിയൂര്‍: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിൻ്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത സ്പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി. ക്യാമ്പിന്റെ ഭാഗമായി കീഴരിയൂരില്‍ സെപ്തംബര്‍ 9ന് വയോജന ആയുർവേദ ക്യാമ്പും ജീവിതശൈലി രോഗ നിർണ്ണയവും സംഘടിപ്പിക്കുന്നു.

Advertisement

കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരത്തില്‍ രാവിലെ 9.30 മുതല്‍ 1.30 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കീഴരിയൂർ ഗ്രാമപഞ്ചായത്തും ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ കീഴരിയൂരും സംയുക്‌തമായി സംഘടിപ്പിക്കുന്ന ക്യാമ്പ്‌ കീഴരിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കെ നിർമ്മല ടീച്ചർ ഉദ്‌ഘാടനം ചെയ്യും.

Advertisement

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം സുനിൽ അധ്യക്ഷത വഹിക്കും. ക്യാമ്പിൽ ജീവിത ശൈലീ രോഗനിർണയം, രോഗ പരിശോധന, സൗജന്യ ഔഷധ വിതരണം, ബോധവൽക്കരണ ക്ലാസ്സ്‌, എന്നിവ ഉണ്ടായിരിക്കുന്നതാണ്. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചി‌കിത്സാ വകുപ്പ്, എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

Advertisement

Description: Ayurveda camp for elderly and lifestyle disease diagnosis on September 9 at Keezhriyur