നിരോധിത പുകയില ഉല്പന്നങ്ങളുമായി അയനിക്കാട് സ്വദേശി പിടിയില്‍
പയ്യോളി: നിരോധിത പുകയില ഉല്പന്നങ്ങളുമായി അയനിക്കാട് സ്വദേശി പിടിയില്‍. ഉമ്മന്കുറ്റ്യാടി താഴെ രാജു (47) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 21 പാക്കറ്റ് ഹാന്‍സും കൂള്‍ ലിപ്സും പിടികൂടി.
പയ്യോളി എസ്.ഐ റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെട്രോളിങ്ങിനിടെയാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. അയനിക്കാട് മാപ്പിള എ.എല്‍.പി സ്കൂളിന് സമീപം പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
നിരോധിത പുകയില ഉല്പന്നങ്ങള് വിറ്റതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാള്‍ നേരത്തെയും സമാനമായ സംഭവത്തിന് പിടിയിലായിരുന്നു. പയ്യോളി സ്റ്റേഷന് പരിധിയില്‍ അഞ്ചോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.