അപകടങ്ങളില്‍ പതറാതിരിക്കാം; കുടുംബശ്രി പ്രവര്‍ത്തകര്‍ക്ക് ഗൃഹസുരക്ഷാ ബോധവല്‍ക്കരണ നല്‍കി പേരാമ്പ്ര അഗ്നിരക്ഷാ സേന


Advertisement

പേരാമ്പ്ര: അഗ്‌നിരക്ഷാനിലയം ചെറുവണ്ണുര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് ഏഡിഎസിന്റെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഗൃഹസുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

വീട്ടകങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെ കുറിച്ചും, സുരക്ഷിതമായ എല്‍പി.ജി ഉപയോഗക്രമം,  അഗ്നിപ്രതിരോധപ്രവര്‍ത്തനങ്ങള്‍, പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങളില്‍ ക്ലാസ് എടുത്തു. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി വിനോദന്‍, പി.സി പ്രേമന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസ്സര്‍ വി.കെ നൗഷാദ് എന്നിവര്‍ ക്ലാസ് നയിച്ചു.

Advertisement

എഡിഎസ്സ് 14 ാം വാര്‍ ചെയര്‍പേഴ്‌സണ്‍ മിനി അദ്ധ്യക്ഷത വഹിച്ചു. എഡിഎസ് സിക്രട്ടറി ശോഭ കെ.എം സ്വാഗതവും പുഷ്പ നന്ദിയും പറഞ്ഞു. വാര്‍ഡിലെ 20-ഓളം കുടുംബശ്രീയിലെ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

Advertisement
Advertisement

[bot1]